2014ൽ പല തവണകളായി പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയ കേസ്സിലാണ് വെങ്കിടങ്ങ്, തൊയക്കാവ് സ്വദേശിയായ മഞ്ചരമ്പത്ത് വീട്ടിൽ സുമേഷ് (44) കുറ്റക്കാരനാണെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.ആർ റീന ദാസ് പ്രതിക്ക് 22 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്.പലതവണകളിലായി പെൺകുട്ടിയെ നിർബന്ധിച്ചും പ്രലോഭിച്ചും ബലമായി ലൈംഗിക വേഴ്ച നടത്തുകയായിരുന്നു. ഇക്കാര്യത്തിന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ അടിസ്ഥാനത്തിലാന്ന് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പ്രതി വിദേശത്തേക്ക് ഒളിവിൽ പോവുകയും ചെയ്തു. പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. കെ രമേഷ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ അന്വേഷണം നിലവിൽ പാലക്കാട് എസ് എസ് ബി ഡിവൈഎസ്പി ആയ എം കൃഷ്ണൻ ഒളിവിൽ വിദേശത്തേക്ക് പോയ പ്രതിക്കെതിരെ അന്വേഷണം നടത്തി ആദ്യ കുറ്റപത്രം കൊടുത്തിരുന്നു. തുടർന്ന് ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ഇ.ബാലകൃഷ്ണൻ പ്രതിക്കെതിരെ തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയ് ഹാജരായി 21സാക്ഷി കളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷന് സഹായിക്കുന്നതിനു വേണ്ടി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ സാജനും പ്രവർത്തിച്ചിരുന്നു.