റവന്യൂ മന്ത്രി കെ.രാജൻ മാർക്കറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയായി. പി.ബാലചന്ദ്രൻ എം.എൽ.എ നിർമ്മാണ കരാറുകാരെ ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർമാരായ സിന്ധു ആൻറോ ചാക്കോള, ഷീബ ബാബു, സാറാമ്മ റോബ്സൺ, വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ എം.ഒ സ്റ്റാൻഡ് മുതല്‍ ശക്തന്‍ നഗർ വരെയുള്ള 225 വഴിയോരക്കച്ചവടക്കാരെയാണ് ഗോൾഡൻ മാർക്കറ്റിലേക്ക് മാറ്റിയത്. മാർക്കറ്റിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി വൈകുന്നേരങ്ങളിൽ കലാ സാംസ്കാരിക പരിപാടികളും ഭക്ഷണ ശാലകളും സെൽഫി പോയിൻറുകൾ, ജന്മദിനം, വിവാഹ വാർഷികം, സെമിനാറുകൾ എന്നിവക്കുള്ള സൗകര്യങ്ങളും ഗോൾഡൻ ഫ്ളീ മാർക്കറ്റിലുണ്ട്. രാത്രികാല ഷോപ്പിങ് അടക്കം സജീവമാക്കാനാണ് പദ്ധതിയെന്ന് മേയർ പറഞ്ഞു.