കോൺഗ്രസ് നേതാക്കന്മാരെയും പ്രതിപക്ഷ പാർട്ടികളെയും, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ചുകൊണ്ട് വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ് സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി. എൻ. വൈശാഖ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ: ഒ. ജെ ജനീഷ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്‍റ് അരുൺ മോഹൻ, അനിഷ ശങ്കർ, ജിജോ മോൻ ജോസഫ് , ഭാരവാഹികളായ ജോമോൻ കൊള്ളന്നൂര് , സുനോജ് തമ്പി എന്നിവർ പ്രസംഗിച്ചു. കെ യു നിത്യാനന്ദൻ, ജുവിന് കല്ലേലി,കെ എസ് നിഖിൽ, സന്ധ്യ കോടയ്ക്കാടത്ത്, പ്രിയ ഷാജു, ടോളി വിനീഷ് എന്നിവർ നേതൃത്വം നൽകി.