Local

തൃശ്ശൂർജില്ലാ മോട്ടോർ ഏൻ്റ് എഞ്ചിനീയറിംഗ് മസ്ദൂർ സംഘ് വടക്കാഞ്ചേരി മേഖലയിലെ തൊഴിലാളി സമ്മേളനം നടന്നു

Published

on

ബിഎംഎസ്സിൻ്റെ നേതൃത്വത്തിലുള്ള തൃശ്ശൂർജില്ലാ മോട്ടോർ ഏൻ്റ് എഞ്ചിനീയറിംഗ് മസ്ദൂർ സംഘ് വടക്കാഞ്ചേരി മേഖലയിൽ ഉൾപ്പെടുന്ന വടക്കാഞ്ചേരി-കുന്നംകുളം ബസ്സ് റൂട്ടിലെ തൊഴിലാളികളുടെ സമ്മേളനം നെല്ലുവായ് വായനശാല ഹാളിൽ നടന്നു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് കൊടുങ്ങല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ . എ.സി. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ്സ്. വടക്കാഞ്ചേരി മേഖല സെക്രട്ടറി വിപിൻ മംഗലം യൂണിയന്റെ പ്രവർത്തന രീതികളെകുറിച്ചും, സംഘടനകാര്യങ്ങളേക്കുറിച്ചും വിവരിച്ചു. ബിഎംഎസ് എരുമപ്പെട്ടി പഞ്ചായത്ത്‌ സെക്രട്ടറി കെ.എസ്..കൃഷ്ണമണി ,
സി എം. മനോജ്‌കുമാർ എ.കെ അനൂപ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
പ്രസിഡൻ്റായി എ. ബാബുവിനേയും,വൈസ് പ്രസിഡന്റ്മാരായി സുനിൽകുമാർ,
എൻ.വി.വിപിൻകെ.ആർ രാകേഷ് എന്നിവരേയും
സെക്രട്ടറിയായി എ.സി. കണ്ണൻ
ജോയിന്റ് സെക്രട്ടറിമാരായി
എ.കെ.അനൂപ്
കെ.യു സന്ദീപ്
സി.എം. മനോജ്‌കുമാർ
ട്രഷററായി ശ്രീകൃഷ്ണൻ.എസ്. നായർ എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version