കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷിനെയാണ് ടൗണ്‍ വെസ്റ്റ് എസ്.ഐ കെ.സി ബെെജുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. പിടിയിലായ സജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പുല്ലഴി കോൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന കൂടുന്നു വെന്നുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൃശ്ശൂർ വെസ്റ്റ് പോലീസും സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നായിരുന്നു പരിശോധന. ചേറ്റുപുഴയിൽ വച്ച് ബൈക്കിൽ കൊണ്ടുവരികയായിരുന്ന ആറര കിലോ കഞ്ചാവാണ് പിടികൂടിയത്. പോലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലില്‍ പുല്ലഴി, അരിമ്പൂർ, കുന്നത്തങ്ങാടി എന്നീ സ്ഥലങ്ങളിലെ കോൾ മേഖലകളിൽ വച്ചാണ് കഞ്ചാവ് കൈമാറ്റം ചെയ്യാറുള്ളതെന്ന് പ്രതി പറഞ്ഞു.
ഇടനിലക്കാരില്ലാതെ ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് കൊണ്ടുവരുന്നതാണ് സജീഷിന്‍റെ രീതി. അന്വേഷണ സംഘത്തിൽ വെസ്റ്റ് സബ് ഇൻസ്പെക്ടർമാരായ ബൈജു, എ.എൻ വിജയൻ , ആർ.എസ് വിനയൻ , സിവിൽ പോലീസ് ഓഫീസര്‍മാരായ സനൂപ് ശങ്കർ, അജിത്ത് ലാൽ, ഗീതു കൃഷ്ണൻ എന്നിവരും, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.