താലൂക്ക് കോംപൗണ്ട്, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന്‍ സ്റ്റാന്റ്, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്‌ളാഷ്‌മോബില്‍ റവന്യൂ ജീവനക്കാര്‍ ഉള്‍പ്പെടെ ഭാഗമായി. മിനര്‍വ അക്കാദമി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. ജൂണ്‍ 24 വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കമാകുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ തെക്കേഗോപുര നട, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളാണ് പ്രധാന വേദികള്‍. കലോത്സവത്തിന് 14 ജില്ലാ ടീമുകളും ഒരു ഹെഡ്കോര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍ പങ്കെടുക്കും. 39 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 24ന് രാവിലെ ഒന്‍പത് മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.