കാട്ടാക്കടയിൽ പന്നിയോട് അമ്മയ്ക്കും മകൾക്കും നേരെ അയൽവാസികൾ ആസിഡ് ആക്രമണം നടത്തി. അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പന്നിയോട് സ്വദേശികളായ അമ്മയും മകനും അറസ്റ്റിൽ . മരുമകൾക്കെതിരെയും കേസെടുത്തു. പന്നിയോട് സ്വദേശികൾ ആയ ബിന്ദു (45) മകൾ മിന്നു എന്ന അജേഷ (18) എന്നിവർക്ക് ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. ഇന്നലെ വൈകുന്നേരം ആറര മണിയോടെ ആണ് സംഭവം. സംഭവത്തിൽ പ്രതികളായ ചന്ദ്രിക (50) മകൻ പ്രകാശ് (29) എന്നിവരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്‍റെയും മകൾ അജേഷായുടെയും മുഖത്തും കവിളുകൾ, നെറ്റി എന്നിവിടങ്ങളിലും വലതു കൈയ്യിലും പൊള്ളലേറ്റിട്ടുണ്ട്.