തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റേയും, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ വനിതാ സ്വയം സഹായ സംഘ ത്തിന്റെ കൂട്ടായ്മയിൽ വടക്കാഞ്ചേരി എൻ.എസ്.എസ് ബിൽഡിങ്ങിൽ തൂശനില മിനി കഫേ ആരംഭിച്ചു. മിനി കഫേയുടെ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്കസമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് നിർവ്വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.പി.ഹൃഷികേശ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.എസ്.എസ് സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ശ്രീ.വി.വി.ശശിധരൻനായർ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ആർ.അനൂപ് കിഷോർ, വൈസ് ചെയർ പേഴ്സൺ ഷീല മോഹൻ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ആർ അരവിന്ദാക്ഷൻ, നഗരസഭ പ്രതിപക്ഷ നേതാവ് . കെ അജിത്ത്കുമാർ, അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സിനോജ്, കൗൺസിലർമാരായ വൈശാഖ് നാരായണസ്വാമി, സന്ധ്യ കൊടയ്ക്കാടത്ത് കവിത കൃഷ്ണനുണ്ണി, വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ മാധവൻകുട്ടി, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എൻ ബേബി, വ്യാപാരി വ്യവസായി പ്രസിഡന്റ് അജിത്ത്കുമാർ മല്ലയ്യ, ധന ലക്ഷ്മി ബാങ്ക് റീജണൽ മാനേജർ അനൂപ് നായർ, സീനിയർ മാനേജർ രാജേഷ് കെ. അലക്സ്, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി എസ്.ശ്രീകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ എസ് എസ്. പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, ധനലക്ഷ്മി ബാങ്ക് കുമരനെല്ലൂർ ബ്രാഞ്ച് മാനേജർ. രമ്യ എന്നിവർ പങ്കെടുത്തു.