സംഗീത ത്രിമൂർത്തി കളിലൊരാളായ സദ്ഗുരു ത്യാഗരാജ സ്വാമികളുടെ 176 മത് സമാധി ദിനത്തിൽ കേരള കലാമണ്ഡലം കർണാടകസംഗീതം, മൃദംഗം, കഥകളി സംഗീത വിഭാഗങ്ങൾ സംയുക്തമായി ചേർന്ന് കലാമണ്ഡലം കൂത്തമ്പലത്തിൽ ത്യാഗരാജ ആരാധന നടത്തി.
കലാമണ്ഡലം രജിസ്ട്രാർ ഡോ: രാജേഷ് കുമാർ ആരാധനോത്സവം ഉത്ഘാടനം ചെയ്തു. അക്കാദമിക് കോർഡിനേറ്റർ
അച്ചുതാനന്ദൻ, മൃദംഗ വിഭാഗം വകുപ്പ് മേധാവി പാലക്കാട് മഹേഷ്, കഥകളി സംഗീത മേധാവി വിനോദ് കുമാർ കർണ്ണാടക സംഗീത വിഭാഗം വകുപ്പ് മേധാവി പയ്യന്നൂർ ജഗദീശൻ എന്നിവരും പങ്കെടുത്തു.
ത്യാഗരാജ ആരാധന, പ്രസിദ്ധമായ പഞ്ചരത്ന കീർത്തനങ്ങളുടെ ആലാപനത്തോടു ആരംഭിച്ചു. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും സംഗീതാർച്ചന നടത്തി.