കൽപ്പറ്റയിൽ ടിപ്പർ ലോറി ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ടിപ്പറിന്‍റെ ക്യാരിയര്‍ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച് ടിപ്പറിന്‍റെ ക്യാരിയര്‍ ഉയർത്തുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കാരിയർ ഉയർത്തിയപ്പോൾ വൈദ്യുതി ലൈൻ ഉള്ളത് ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. ഉടൻ തന്നെ ഡ്രൈവർ മരണപ്പെടുകയും ചെയ്തു.