തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ഇന്ന്. ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി പ്രത്യേക പൂജകൾ നടത്തും. ശേഷം ഒരു നെല്ലിക്ക ഗുഹയിലേക്കിടും. ഗുഹയുടെ അങ്ങേ കവാടത്തിലൂടെ നെല്ലിക്ക പുറത്തേക്കു വരുന്നതോടെ പുനർജനി നൂഴൽ ആരംഭിക്കുന്നു….