പതിനാറാമതും പതിനേഴാമതും ലോക്സഭാ കാലയളവിലെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എംപി എല്‍എഡിഎസ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 63 പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ഇവയില്‍ 10 പ്രവൃത്തികള്‍ പൂര്‍ത്തിയായി. അനുമതി നല്‍കിയ 37 ഓളം പ്രവൃത്തികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. ലോക്‌സഭാ മണ്ഡലത്തിലെ വിവിധ എസ്‌സി/എസ്ടിമേഖലകളില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പ് വരുത്തല്‍, ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. എസ് സി കോളനികളിലേയ്ക്ക് നടപ്പാത ടൈല്‍ ഇട്ട് നവീകരിക്കണമെന്ന് എം പി നിര്‍ദേശിച്ചു. പീച്ചി ആശുപത്രിയുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ട സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളുടെ റീ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തൃശൂര്‍ കോര്‍പറേഷനിലേത് ഉള്‍പ്പെടെ വിവിധയിടങ്ങളിലെ പ്രവൃത്തികളുടെ വേഗം കൂട്ടണം.
ഗവ.മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലെ പദ്ധതികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും എംപി നിര്‍ദേശിച്ചു. സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത ത്വരിതപ്പെടുത്തുമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബസ് അനുവദിക്കുന്ന പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഡി ഡി എഡ്യുക്കേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പ്ലാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.