മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഖാചരണം.ക്യാൻസർ ബാധിതനായി ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി.ഇന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം.മൃതദേഹം തലസ്ഥാനത്ത് എത്തിക്കും. ബന്ധുക്കളുമായി കൂടിയാലോചിച്ച് സമയം തീരുമാനിക്കും