“ഒരുമാസം നീണ്ട റമസാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ച് ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.ഒരുമാസത്തെ അച്ചടക്കമുള്ള ജീവിതം ഇനിയുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് ഓരോ വിശ്വസിയുംപെരുന്നാളിലേയ്ക്ക് കടക്കുന്നത്. മിക്കയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടാകും. പരസ്പരം ആശ്ലേഷിച്ച്, സ്നേഹംപങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. വീടുകളില്‍ നിറയെ പുതുവസ്ത്രത്തിന്‍റെ തിളക്കവും അത്തറിന്‍റെ മണവുംപെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും കൈകളില്‍ മൈലാഞ്ചിയില്‍ വിസ്മയങ്ങള്‍ വിരിയും.