ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളി ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ജീവത്യാഗത്തിലൂടെ ഭഗത് സിംഗ് രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ പിന്നിട്ടിട്ടും നമ്മൾ ആദരവോടെ ഓർക്കുന്നു.ധീര പോരാളികളായ ഭഗത് സിംഗ്,സുഖ്‌ദേവ്, രാജ്ഗുരു എന്നീ മൂവർ സംഘത്തെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ജോൺ സോണ്ടേഴ്‌സ് എന്ന ബ്രിട്ടീഷ് പൊലീസുദ്യോഗസ്ഥനെ വെടിവച്ചു കൊന്നതായിരുന്നു ഇവർക്ക് മേൽ ചുമത്തിയ കുറ്റം.