ശ്രീബുദ്ധൻ്റെ ജന്മദിനത്തെയാണ് ബുദ്ധപൂർണ്ണിമയായി ഇന്ന് ലോകമെങ്ങുമുള്ള ബുദ്ധമതവിശ്വാസികളും ശ്രീ ബുദ്ധഭക്തരും ആഘോഷിക്കുന്നത്.
നേപ്പാളിലെ ലുംബിനിയിൽ ബി.സി. ആറാം നൂറ്റാണ്ടില് സിദ്ധാർത്ഥ രാജകുമാരനായി ജനിച്ച് പിന്നീട് മുപ്പത്തഞ്ചാം വയസ്സിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ബോധോദയം ഉണ്ടാവുകയും ഗൌതമ ബുദ്ധനായി അറിയപ്പെടുകയും ചെയ്തു. 80 വയസ്സിൽ ശ്രീബുദ്ധന് ‘നിര്വാണം’ പ്രാപിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം, ശ്രീബുദ്ധന്റെ ജനനവും ബോധോദയവും നിര്വാണവും വൈശാഖമാസത്തിലെ പൗർണ്ണമി നാളിൽ ആണെന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഈ ദിനം പ്രത്യേകിച്ചും ബുദ്ധമതവിശ്വാസി
കൾക്ക് ഒരു പുണ്യദിനഘോഷമാണ്…