Malayalam news

ഇന്ന് ഗുരുപൂർണ്ണിമാ ദിനം:

Published

on

വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ .മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. വ്യാസനെ സര്‍വ്വശ്രേഷ്ഠഗുരുവായി സങ്കല്‍പ്പിച്ച് എല്ലാഗുരുക്കന്മാരേയും പൂജിക്കുന്ന ദിനമാണിത്.പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് – മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.നമ്മുടെ മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്നവനാരൊ അവനാണ് ഗുരു. ജീവിതത്തിൽ ഗുരുക്കന്മാരുടെ ആവശ്യകത വളരെ വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗുരുപൂർണ്ണിമ ദിനത്തിൽ ശിഷ്യർ ഗുരുപൂജ നടത്തുന്നു.

Trending

Exit mobile version