വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്. പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി പട്ടുകോണകമെടുത്ത് നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് ഗുരുവായൂർ അമ്പലനടയിൽ എത്തുക.