സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, ഈ മുദ്രാവാക്യം കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ ഓടിയെത്തുക മെയ് ദിനമാണ്. എന്തുകൊണ്ടാണ് മേയ് ദിനം ഒന്നാം തിയതി തന്നെ ആഘോഷിക്കുന്നത്. അതിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ? ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും മേയ് ദിനം ആഘോഷിക്കുന്നത് മേയ് ഒന്നാം തിയതിയാണ്.”തൊഴിലാളികളുടെ സംഭാവനകളും, നേട്ടങ്ങളും ഓര്‍ക്കാനും, സ്മരിക്കപ്പെടാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. മേയ് ദിനം ലോക തൊഴിലാളി ദിനം എന്ന പേരിലും കൂടിയാണ് അറിയപ്പെടുന്നത്