കായികവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നു.
ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. 1948 ൽ പാരീസിലെ
സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായ 1894 ജൂൺ 23 നു അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായിക രംഗത്തു കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണു ഈ ദിവസം നിർദ്ദേശിച്ചത്.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്.