Malayalam news

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം …

Published

on

യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്‌ട്ര തലത്തിൽ 2015 മുതൽ എല്ലാ വർഷവും ജൂൺ 21-ന് യോദഗിനമായി ആചരിക്കുന്നു. ശരീരം, മനസ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ എത്തിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഈ വ്യായമരീതി ഭാരതത്തിൽ നിന്നാണ് ഉത്ഭവിച്ചത്.ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരികനില നിലനിർത്തുക, ശ്വാസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്നതാണ് യോഗ എന്ന വ്യായമരീതി. യോഗാഭ്യാസം വഴി വ്യക്തിഗത അവബോധത്തിന്റെ ഏകീകരണത്തിലേക്ക് നയിക്കുന്നു. വേദന നിയന്ത്രിക്കാനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാനും സഹായിക്കുന്നു. ‘മാനവികത’ എന്നതാണ് 2023-ലെ യോഗദിനത്തിന്റെ പ്രമേയം.

Trending

Exit mobile version