Sports

ഇന്ന് കേരള കായിക ദിനം

Published

on

കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി ആചരിക്കുന്നത്.
കേരളത്തിലെ കായിക പുരോഗതിയുടെ ചാലക ശക്തിയായി പ്രവർത്തിച്ച മഹത് വ്യക്തിത്വമാണ് കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ഗോദവർമ്മ രാജ എന്ന ജി വി രാജ കായിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിച്ചു വരുന്നു.കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കലകളെ വരെ
പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. ക്രമേണ ഇത് അന്തർദേശീയ കായിക ഇനങ്ങളുടെ ചുവടുമാറ്റത്തിലേക്കും പരിശീലനത്തിലേക്കും വഴി മാറുകയും നിരവധി കായിക താരങ്ങളുടെ പിറവിക്ക് കാരണമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version