കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. വടക്കാഞ്ചേരി മേഖലയിലുള്ള ക്ഷേത്രങ്ങളിലും ശിവരാത്രി കാഘോഷം നടക്കും. വടക്കാഞ്ചേരി കരു മരക്കാട് ശിവ വിഷ്ണു ക്ഷേത്രത്തിൽ വേദസാര ശി വ സഹസ്രനാമ സമൂഹാർച്ചനാ യജ്ഞം നടക്കും.