ഇന്ന് മുഹറം പത്ത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമിൽ വളരെയേറെ പ്രാധാന്യം മുഹറത്തിന് നൽകിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്.
ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം അവിസ്മരണീയമായ ചരിത്ര സ്മരണ സംഗമത്താൽ മഹത്വമാക്കപ്പെട്ടതാണ്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ ഇസ്ലാം മത വിശ്വാസികൾക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.