മുൻ ബംഗാൾ മുഖ്യമന്ത്രിയും സ്വാതന്ത്യ സമരസേനാനിയും പ്രശസ്ത ഡോക്ടറുമായ ഡോ. ബിധൻചന്ദ്ര റോയുടെ സ്മരണാർത്ഥം എല്ലാ വർഷവും ഇന്ത്യയിൽ ജൂലായ് 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു. അദ്ദേഹം ജനിച്ചതും മരിച്ചതും ജൂലായ് ഒന്നിനായിരുന്നു.ജനങ്ങളുടെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്രപരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ നന്ദി അറിയിക്കാനുള്ള അവസരമായാണു സർക്കാർ 1991 മുതൽ ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്.