പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ന് ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2008 മുതലാണ് ഇത് നിലവില്‍ വന്നത്.