കേരളത്തിന്റെ ഒരു സംസ്ഥാന ഉത്സവമാണ് ശ്രീ നാരായണഗുരു ജയന്തി. ചിങ്ങമാസത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ചതയ ദിനത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്.