ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു..ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാർഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി 2007 മുതൽ ഐക്യരാഷ്ട്രസഭ ഒക്ടോബർ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നു.