മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകനും ഭാഷാദ്ധ്യാപകനും ഇടതു ചിന്തകനുമായിരുന്ന എം.എന്‍.വിജയന്‍റെ പതിനഞ്ചാം ഓർമദിനമാണിന്ന്. കേരള സമൂഹത്തിൽ ശക്തമായി പ്രതികരിക്കാന്‍ ശ്രമിച്ച ചിന്തയുടെ തീവെളിച്ചമായിരുന്നു എം.എന്‍.വിജയന്‍ .സിപിഐഎം അനുകൂല സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അധ്യക്ഷനും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്ന എം.എന്‍.വിജയന്‍. ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും പ്രസ്ഥാനത്തിന് സംഭവിക്കുന്ന അപചയങ്ങള്‍ പ്രസംഗത്തിലൂടെയും ലേഖനത്തിലൂടെയും ചൂണ്ടിക്കാട്ടി. പിന്നെ പാർട്ടി നിലപാടുകളുടെ വലിയ വിമർശകനുമായി. പതിറ്റാണ്ടുകളോളം കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയില്‍ പകരം വെക്കാനില്ലാത്ത സാന്നിധ്യമായിരുന്നു ആ പ്രതിഭാധനൻ.