Malayalam news

ഇന്ന് 77-ാം സ്വാതന്ത്ര്യ ദിന നിറവിൽ …

Published

on

77വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യ പിറവിയുടെ പ്രഭാതത്തിലേക്ക് ഒരുരാജ്യം നടന്നു തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞ വാക്കുകള്‍ ഒരു ജനതയുടെ ആത്മപ്രകാശനമായിരുന്നു. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ പുലരിയിലേക്ക് കണ്‍തുറന്നിരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശ നുകം വലിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 77-ാം വാര്‍ഷികമാണിന്ന്. പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും നൂറ്റാണ്ടോളം നീണ്ടുനിന്ന സമരചൂളയില്‍ പരുവപ്പെട്ടതാണ് ഇന്ത്യയെന്ന ആശയം. ആ ആശയത്തെ സാക്ഷാത്കരിക്കാന്‍ പൊരുതി വീണ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച ധീരദേശാഭിമാനികളുടെ വീരസ്മരണകളില്‍ ശിരസ് നമിക്കേണ്ട ദിനം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിന പുലരികളും.

Trending

Exit mobile version