ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ജനകീയശാസ്ത്ര പ്രസ്ഥാനം.കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.