ജഗദ് സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി ഭാരതത്തിൽ പലയിടത്തും ദേശീയ തൊഴിൽ ദിനമായി ആചരിക്കുന്നു. വിശ്വകർമ്മ സമൂഹം ഏറേ പ്രാധാന്യത്തോടെ കരുതുന്ന സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം. വൻ കിട യന്ത്രങ്ങളുടെ സഹായ മില്ലാതെ ഭാരതത്തിലെ സാധാരണക്കാർ മണ്ണുകൊണ്ടും, മരം കൊണ്ടും, ചകിരി കൊണ്ടു മെല്ലാം ലോകോത്തര ഉൽപ്പന്നങ്ങൾ നിർമ്മിച്ച് സമൂഹത്തിന് നൽകിയിരുന്നു. ഈ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ അവരുടെ ഈ വായും, മാതൃകാചാര്യനായും വിശ്വകർമ്മാവിനെ മനസ്സിൽ പ്രതിഷ്ഠിച്ച് ആരാധിച്ചു പോരുന്നു. കോടിക്കണക്കിനുള്ള ഇത്തരം ഗ്രാമീണ തൊഴിലാളികൾക്കും, യുഗങ്ങളായി അവരെ സാമൂഹിക സേവനത്തിന് പ്രേരിപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് ഭാരതീയ മസ്ദൂർ സംഘ് വിശ്വകർമ്മ ജയന്തി തൊഴിൽ ദിനമായി ആചരിക്കുന്നത്.