2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനത്തിന് രൂപം നൽകുന്നത്. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജനാധിപത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവബോധം ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്ക് പകർന്നു കൊടുക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രസക്തി.