ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വർഷവും ഏപ്രിൽ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാൻ ഊർജ്ജം നൽകുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെ ഭൗമ ദിനത്തിൽ നാം ചർച്ച ചെയ്യേണ്ടതുണ്ട്.ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി വിഭവങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ ഇത് നമ്മുടെ വീടാണെന്ന് മനപൂർവം മറക്കുന്നു. ഈ ഗ്രഹത്തിന് തിരികെ നൽകുകയെന്നതാണ് ഇത്തവണത്തെ ദിനത്തിന്റെ പ്രധാന സന്ദേശം.