എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ‘പരിവര്‍ത്തനത്തിലിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക. സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങള്‍ക്കുളള അടിത്തറ കെട്ടിപ്പടുക്കുക’ എന്നതാണ് 2023 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ തീം.