ജൂണ്‍ ഒന്നിന് അന്താരാഷ്ട്ര ക്ഷീരദിനം അഥവാ പാല്‍ദിനമായി ആഷോഷിക്കുകയാണ് ലോകമെങ്ങും. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതലാണ് എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടാന്‍ ആരംഭിച്ചത്. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ക്ഷീരോല്‍പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.