മാധ്യമപ്രവർത്തനം പുതിയ വെല്ലുവിളികൾ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993ലാണ് യു.എൻ ആദ്യമായി മേയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിക്കുന്നത്. സർക്കാറുകൾ മാധ്യമങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഓർമിപ്പിച്ചും, 1991ൽ ആഫ്രിക്കയിലെ മാധ്യമപ്രവർത്തകർ വിൻഡ്ബീകിൽ നടത്തിയ പ്രഖ്യാപനത്തിൻ്റെ വാർഷികമായുമാണ് ദിനാചരണം.