Kerala

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

Published

on

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും,സംയുക്തമായാണ് സെപ്റ്റംബർ പത്ത് ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആത്മഹത്യ തടയാൻ കഴിയുമെന്ന വസ്തുതയേകായെന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. നാലു വർഷമായി ആത്മഹത്യാ കേസുകളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. 2017 മുതൽ 2021 വരേയുള്ള അഞ്ചു വർഷത്തിനിടയിൽ 42,712 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 2021 ൽ ഏറ്റവും അധികം ആത്മഹത്യ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 1416 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഏറ്റവും കുറവ് നിരക്ക് മലപ്പുറത്താണ്. പ്രതീക്ഷ സൃഷ്ടിക്കുകായെന്നതാണ് 2022 ലെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൻ്റെ പ്രമേയം. ആത്മഹത്യ തടയുന്നതിൽ സമൂഹത്തിന് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version