Malayalam news

ഇന്ന് ലോക വെറ്ററിനറി ദിനം….

Published

on

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുമായി അടുത്ത സഹകരണത്തോടെ 2023ലെ ലോക വെറ്ററിനറി ദിനം ഇന്ന്. എല്ലാ വർഷവും ഏപ്രിലിലെ അവസാന ശനിയാഴ്ചയാണ് വെറ്ററിനറി ദിനമായി ആചരിക്കുന്നത്. വെറ്ററിനറി തൊഴിൽ മേഖലയിലെ വൈവിധ്യം, തുല്യത, സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. മൃഗങ്ങളും മനുഷ്യരും പരസ്പരബന്ധിതമായ ജീവിതം നയിക്കുന്നു, അതിനാല്‍ അവരുടെ അസ്തിത്വം പരസ്പരം ആശ്രയിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടുമുള്ള മൃഗഡോക്ടര്‍മാര്‍ നടത്തുന്ന ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.

Trending

Exit mobile version