Malayalam news

ഇന്ന് ലോക ജല ദിനം

Published

on

ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.
ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ് സാധ്യമല്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്. മഹാനദികൾ ഇന്ന് മാലിന്യക്കുമ്പാരമാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മലിനമാക്കപ്പെടുന്നു. കുടിവെള്ളം അമൂല്യമാണെന്നത് നാം മറക്കരുത്. ആഗോള തലത്തിൽ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ വേണമെന്നതാണ് ഈ വർഷത്തെ ജലദിന പ്രമേയം ഓർമിപ്പിക്കുന്നത്
നാട് വരൾച്ചയുടെ പിടിയിൽ അമരുമ്പോൾ അതിനെ നേരിടാൻ നമുക്ക് മാർഗമില്ല. ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ നമുക്ക് സംരക്ഷിക്കാം, സംഭരിക്കാം… മഴവെള്ളം ഒരുതുള്ളി പോലും കളയരുതെന്ന നിഷ്കർഷ നാം പുലർത്തണം. നമ്മുടെ ജീവനായും ഭാവി തലമുറയ്ക്കായും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കായും അമൂല്യമായ കുടിവെള്ളത്തെ നമുക്ക് പാഴാക്കാതിരിക്കാം..ജലം ജീവനാണ്

Trending

Exit mobile version