Kerala

സിനിമ പ്രേമികളുടെ മനസില്‍ ഇഷ്ട ചിത്രങ്ങളുടെ പേമാരി തീര്‍ത്ത ചലച്ചിത്രമേളയുടെ പൂരത്തിന് ഇന്ന് കൊടിയിറക്കം

Published

on

കേരളത്തിലെ ആസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത 27ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന ചടങ്ങ് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറി‌യത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്‍പതിന് തുടങ്ങിയ ചലച്ചിത്ര മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നടക്കം 184 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കമാണ് പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ചത്. നീണ്ട നിരയില്‍ മണിക്കൂറുകള്‍ കാത്തിരുന്ന കണ്ട ചിത്രം നിരാശരാക്കിയില്ല എന്നാണ് ആസ്വാദകര്‍ പറയുന്നത്. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളുമാണ് പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകളും റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്.ഡബ്ല്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്റേഡര്‍, ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി എന്നിവരുടെ സിനിമകളും പ്രദര്‍ശിപ്പിച്ചു. ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ഡുക്കിന്‍റെ അവസാനചിത്രവും മേളയില്‍ കാണികളെ കൂട്ടി. അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്‍റെ പ്രത്യേക പ്രദര്‍ശനം, തമ്ബ് എന്ന ചിത്രത്തിന്‍റെ പുനരുദ്ധരിച്ച പതിപ്പിന്‍റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version