തമിഴ് പുണ്യമാസമാണ് തൈമാസം. തൈമാസത്തിലെ പൂയം നാളായതിനാലാണ് തൈപ്പൂയം എന്ന് പേര് വന്നത്. ശിവപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്നും താരകാസുരനെ യുദ്ധത്തിൽ നിഗ്രഹിച്ച് വിജയം നേടിയ ദിവസമെന്നും ഇത് രണ്ടുമല്ല ഭഗവാന്റെ വിവാഹദിനമാണ് മകരത്തിലെ പൂയമെന്നും ഐതിഹ്യമുണ്ട് . ശ്രീ മുരുകനെ ദേവസേനാപതിയായി അഭിഷേകം ചെയ്ത ദിവസമെന്നും ഈ ദിനത്തെ വിശേഷിപ്പിക്കുന്നവരുണ്ട്.
തമിഴ്നാട്ടിലെയും കേരളത്തിലെയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെല്ലാം തൈപ്പൂയം പ്രധാനമാണ്. എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം പതിവാണ് . വടക്കാഞ്ചേരി മേഖലയിലെ ക്ഷേത്രങ്ങളിലും തൈപ്പൂയ്യാഘോഷം നടക്കും