സ്ത്രീകളുടെ ഉത്സവമായ ധനുമാസ തിരുവാതിര ഇന്ന്. മകയിരം
നക്ഷത്രംചേർന്ന തിരുവാതിര യാ ണ് പ രമശിവൻ്റെ പിറന്നാൾ ദിനം.ധനുമാസ തിരുവാതിര വ്രതം വിധി പ്രകാരം നോറ്റാൽ ഐശ്വര്യവും ദീർഘ സുമംഗലിയോഗവും ഇഷ്ട വിവാഹ ജീവിതവും പ്രദാനമാകുമെന്നാണ് വിശ്വാസം. പാർവതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവൻ ദേവിയെ പരിണയിക്കാൻ സമ്മതിച്ചത് ധനുമാസ തിരുവാതിരയിലാണെന്നാണ് ഐതിഹ്യം.കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവാതിര നക്ഷത്രം ആരംഭിച്ചിരുന്നു. വടക്കാഞ്ചേരി മേഖലയിലെ ക്ഷേത്രങ്ങളിലെല്ലാം അഭൂത പൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.