ഇസ്ലാമിക കലണ്ടർ അഥവാ ഹിജ്റാ കലണ്ടർ പ്രകാരം ആദ്യത്തെ മാസമാണ് മുഹറം.ഇസ്ലാമിക വിശ്വാസ പ്രകാരം റമദാനിനു ശേഷം ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മാസമാണ് മുഹറം. മാസപ്പിറവി കണ്ടതിൻ്റെ കണക്കുകൾ അനുസരിച്ച് ഹിജ്റാ കലണ്ടർ പ്രകാരം മുഹറം പത്ത് ചൊവ്വാഴ്ചയാണ്. വിശ്വാസികൾക്ക് പ്രചോദനമാകുന്ന തരത്തിൽ ഒരു പാട് പാഠങ്ങൾ നൽകുന്ന മാസമാണ് മുഹറം. പവിത്രത നിറഞ്ഞ മാസാമായാണ് വിശ്വാസികൾ ഈ മാസത്തെ കാണുന്നത്. പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത ദിവസം കണക്കാക്കിയാണ് ഹിജ്റാ കലണ്ടർ ആരംഭിക്കുന്നത്. മുഹറത്തിലെ ഏറ്റവും പരിശുദ്ധമായ രണ്ട് ദിനങ്ങളാണ് മുഹറം 9, 10. ഈ പവിത്രമായ രണ്ടു ദിവസങ്ങളിൽ വിശ്വാസികൾ പ്രാർത്ഥനകൾക്കായി കൂടുതൽ സമയം കണ്ടെത്തും. മുഹറം മാസത്തിൽ പത്ത് ദിവസവും നോമ്പ് എടുക്കുന്നത് വളരേ പുണ്യമുള്ള കാര്യമാണ്. ആദ്യ പത്ത് മുഴുവൻ നോമ്പ് എടുക്കുകയാണെങ്കിൽ മുപ്പത് നോമ്പിൻ്റെ പുണ്യം ലഭിക്കുമെന്നാണ് പല പണ്ഡിതരും പറയുന്നത്. റമദാൻ മാസത്തിലെ നോമ്പിനു ശേഷം പുണ്യമുള്ള നോമ്പ് ഈ മാസത്തിലാണ്. ഒരു വർഷത്തെ പാപങ്ങൾക്ക് പരിഹാരമാണ് ഈ പത്ത് ദിവസങ്ങളിലെ നോമ്പ് . ഹജ്ജ് കഴിഞ്ഞ് വിശ്വാസികൾ സൗദിയിൽ നിന്നും തിരിച്ചെത്തുന്ന മാസം കൂടിയാണ് മുഹറം.
സംസ്ഥാനത്ത് നാളെ പൊതു അവധി ദിവസമാണ്.