Malayalam news

ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് നാളെ ഗതാഗത നിയന്ത്രണം

Published

on

ചൊവ്വാഴ്ച നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ മുള്ളൂർക്കര വരെ ഉച്ചതിരിഞ്ഞ് 2.30 മുതൽ രാത്രി 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചേലക്കര ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മുള്ളൂർക്കര എത്തി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട് കുമ്പളങ്ങാട്, വ്യാസ കോളേജ്, കുറാഞ്ചേരി വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശൂർ ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജങ്ഷനിൽ നിന്നും തിരിഞ്ഞ് കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ വഴി മുള്ളൂർക്കര എത്തി ഷൊർണൂർ ഭാഗത്തേക്കും ചേലക്കര ഭാഗത്തേക്കും പോകാവുന്നതാണ്.
തൃശൂർ ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ കുറാഞ്ചേരി, വ്യാസ കോളേജ്, കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ,വരവൂർ, മുള്ളൂർക്കര വഴി തിരിച്ചു വിടുന്നതാണ്.
കുന്ദംകുളം ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസുകൾ ഓട്ടുപാറ സ്റ്റാഡിൽ യാത്ര അവസാനിപ്പിക്കേണ്ടതാണ്.
ഷൊർണൂർ ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസുകൾ ഒഴികെയുളള വലിയ വാഹനങ്ങൾ ചെറുതുരുത്തി ചുങ്കത്ത് നിന്നും തിരിച്ച് തലശ്ശേരി വരവൂർ വഴി പോകാവുന്നതാണ്.
പൂരം കാണാൻ വരുന്നവരുടെ വാഹനങ്ങൾക്ക് ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്ലൈവെലിന് സമീപം പാടത്തും, തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് പരുത്തിപ്രയിലും, കുന്ദംകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കുമരനെല്ലൂർ പാടത്തും പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള പാർക്കിങ്ങ് സ്ഥലങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
വടക്കാഞ്ചേരി മുതൽ വാഴക്കോട് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ യാതൊരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല

Trending

Exit mobile version