കോഴിക്കോട് ട്രാഫിക് എസ്ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇ ടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.