സിനിമ സീരിയൽ രംഗത്ത് അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദാനം ചെയ്ത് പെൺവാണിഭം. ചെന്നൈയിൽ മലയാളി യുവാവ് അറസ്റ്റിൽ. ത്യശൂർ മുരിയാട് സ്വദേശി കിരണാണ്(29) അറസ്റ്റിലായത്. അണ്ണാ നഗറിലുള്ള അപ്പാർട്ട്മെൻ്റിൽ ചെന്നൈ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.ഇയാളുടെ സംഘത്തിലുള്ള കൂട്ടാളികൾക്കായുള്ള തിരച്ചിലിലാണ് പോലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.