തൃശൂര്‍ ശ്രീ.സി.അച്യുതമേനോന്‍ ഗവണ്‍മെന്‍റ് കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. (1 ഒഴിവ്-2021 അഡ്മിഷന്‍) ബിരുദ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജ്/ വിദൂര വിദ്യാഭ്യാസം എന്നീ സ്‌കീമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് ട്രാന്‍സ്ഫര്‍ അപേക്ഷയോടൊപ്പം ഹാള്‍ടിക്കറ്റിന്‍റെ കോപ്പി, സാക്ഷ്യപ്പെടുത്തിയ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്‍റെ കോപ്പി എന്നിവ സഹിതം ജൂണ്‍ 17ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുന്‍പായി കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍:0487-2353022