അനുമതിയില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും അടങ്ങുന്ന ശിക്ഷ ലഭിക്കുമെന്നു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.കെ. ലോഹിതാക്ഷന് അറിയിച്ചു. മഴക്കാലം ആരംഭിക്കുന്നതോടെ നിരവധി ആളുകളാണ് പട്ടത്തിപ്പാറയില്‍ എത്തിച്ചേരാറുള്ളത്. വനത്തിന് ഉള്ളിലൂടെയുള്ള കാല്‍നട യാത്രയും പ്രദേശത്തെ വെള്ളച്ചാട്ടവുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് വാഴാനി റെയ്ഞ്ചിലെ നോട്ടിഫൈഡ് റിസര്‍വിന്റെ ഭാഗമായ പട്ടത്തിപ്പാറ വനഭാഗത്തായി സ്ഥിതിചെയ്യുന്ന പട്ടത്തിപ്പാറ വെള്ളച്ചാട്ടം തദ്ദേശീയമായി മാത്രം കാണപ്പെടുന്ന പാതാള തവളകളുടെ ആവാസവ്യവസ്ഥകൂടിയാണ്. മണ്‍സൂണ്‍ കാലങ്ങളില്‍ പാതാള തവളകള്‍ പ്രജനനത്തിനായി സംഗമിക്കുന്ന സമയമായതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന പാതാള തവളകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.