അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനം നീക്കി. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ ഹരിത.വി.കുമാർ അറിയിച്ചു. അതേസമയം വനംവകുപ്പിന്റെ നിരീക്ഷണം തുടരും. കഴിഞ്ഞ കുറച്ചു ദിവസമായി കബാലി എന്ന ആനയുടെ ആക്രമണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിയന്ത്രങ്ങളോടെ വന പാതയിലൂടെ സഞ്ചാരികളെ കടത്തിവിടാമെന്ന് വനം വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയത് .